ഒരു വർഷത്തിലേറെക്കാലമായി, രാഷ്ട്രീയ പകപോക്കലിനും, സാമ്പത്തിക ലാഭത്തിനുമായി ഏറ്റെടുത്ത കൊട്ടേഷനുകളുടെ ഭാഗമായി ലക്ഷ്യത്തെ ഉന്നം വെക്കാനായി ഒരു സ്ത്രീയെ ആയുധമാക്കിയ ഷാജഹാനെ, താങ്കളെ ഈ തവണ നിയമം ഒളിച്ചോടാൻ അനുവദിക്കാതിരിക്കട്ടെ. നിയമവും സമൂഹവും താങ്കളെ ഈ തവണ തോൽപ്പിക്കട്ടെ, കാരണം താങ്കൾ ഉദ്ദേശിച്ച സമൂഹം മാറി, താങ്കളെപോലുള്ളവർ കുത്തി നിറക്കുന്ന നീചമായ ചിന്തകൾ വിശ്വസിക്കുന്ന ജനക്കൂട്ടം ഇന്നില്ല.
രാഷ്ട്രീയ വിരോധം തീർക്കാൻ സ്ത്രീകളെ ഉപാധിയാക്കുന്ന കാലം കഴിഞ്ഞു. രാഷ്ട്രീയ പകപോക്കലുകൾക്ക് സ്ത്രീകളെ ആയുധമാക്കാതെ, അതിന് യുക്തിയുളളതും മാന്യവുമുള്ള വഴികൾ തേടേണ്ടത് താങ്കൾ പഠിക്കേണ്ട കാര്യമാണ് ഷാജഹാൻ. മാന്യതയുടെ ബേസിക്‌സുകൾ താങ്കൾക്ക് ഇനിയും വളരെ കുറേ പഠിക്കാനുണ്ട്. ശത്രുവായാലും വിമർശിക്കുന്നത് മാന്യമായ യുക്തിപരമായ താങ്കൾ പഠിക്കേണ്ട ഒരുപാട് വഴികൾ ഉണ്ട്, അതിന് മറ്റുള്ളവരെ ആയുധമാക്കി, വസ്തുതാവിരുദ്ധമായ കാര്യങ്ങളുന്നയിച് നിരപരാധിയായ മറ്റൊരാളെ അപകീർത്തി പെടുത്തിക്കൊണ്ടായിരിക്കരുത്.
ചോദ്യം ചെയ്യലിനായി ജൂലൈ 4-ന് പോലീസ് നോട്ടീസ് അയച്ചിട്ടും, ഷാജഹാൻ നിയമത്തെ അവഗണിച്ച് ഹാജരാകാതെ ഒളിച്ചോടുകയാണ്. FIR രജിസ്റ്റർ ചെയ്തതിനു ശേഷവും, അതേ രീതിയിലുള്ള അധിക്ഷേപം അദ്ദേഹം തുടർന്നത് തന്നെ ഷാജഹാന് നിയമ സംവിധാനങ്ങളോട് പുല്ലു വിലയാണെന്ന് തെളിയിക്കുന്നു. ബാർ കൌൺസിൽ അയച്ച നോട്ടീസിനും ഷാജഹാന് ഒരു പ്രതികരണവും ഇല്ല, പ്രസ്തുത വിഷയം റിപ്പോർട്ട് ചെയ്ത ചാനലുകൾക്കെതിരെയും മാധ്യമ പ്രവർത്തകർക്കെതിരെയും, മുതിർന്ന വനിതാ റിപോർട്ടർക്കെതിരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള വസ്തുതാവിരുദ്ധമായ വിഡിയോകൾ കേസ് രജിസ്റ്റർ ചെയ്തതിനു ശേഷവും ഷാജഹാൻ തുടർന്ന് കൊണ്ടിരുന്നു. ഷാജഹാന് (KM Shajahan) ആകെ താല്പര്യം വായിൽ തോന്നുന്നത് പുലമ്പി വീഡിയോസ് ഇറക്കി അതിന്ടെ ക്ലിക്കിൽ നിന്ന് കിട്ടുന്ന കാശു പോക്കറ്റിൽ ഇടുന്നത് മാത്രം. അത്തരത്തിലുള്ള വീഡിയോസ് ഷാജഹാൻ വസ്തുതാവിരുദ്ധമായി ലൈംഗീകമായി അധിക്ഷേപിക്കുന്ന ആളെ എങനെ ബാധിക്കുന്നു, അയാളുടെ കുടുംബത്തെ എങനെ ബാധിക്കുന്നു എന്നൊന്നും ഷാജഹാന് അറിയേണ്ട കാര്യമില്ല.
നിയമത്തെ വെല്ലുവിളിച്ച ഷാജഹാനെ നിയമവും സമൂഹവും ഈ തവണ ഒളിച്ചോടാൻ അനുവദിക്കാതിരിക്കട്ടെ, ഇത്തരത്തിലുള്ള സ്ത്രീ വിരുദ്ധ മനോഭാവങ്ങൾക്കു നീതിയുടെ പടവുകൾ കാത്തിരിക്കുന്നു.
———————-
കേസിന്റെ വിശദാംശങ്ങൾ
കഴിഞ്ഞ ഒരു വർഷത്തിലേറെയായി, കെ.എം. ഷാജഹാൻ (മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി) സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ എന്നെ ലക്ഷ്യമാക്കി, തുടർച്ചയായ ലൈംഗികമായി അധിക്ഷേപിക്കുന്ന , അപകീർത്തികരവുമായ, വാസ്തവവിരുദ്ധമായ കഥകൾ പ്രചരിപ്പിക്കുകയും, ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായി എന്നെ മനപൂർവം അസത്യമായി ലൈംഗീക ചുവയോടെ ബന്ധിപ്പിക്കുകയും ചെയ്തതോടെയാണ് വിഷയത്തിന്റെ തുടക്കം. എന്റെ വ്യക്തിത്വവും രാഷ്ട്രീയവും പ്രൊഫഷണൽ നിലപാടുകളും തകർക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ പ്രചാരണങ്ങൾ, സാമ്പത്തികവും രാഷ്ട്രീയപ്രേരിതവുമായ ആനുകൂല്യങ്ങൾക്കായി. ഷാജഹാന് എതിർപ്പുള്ള ചില മറ്റു രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെടുത്തി അവരെ കരിവാരിത്തേക്കുന്നതിനായി ഏറ്റെടുത്ത കൊട്ടേഷനുകൾ പൂർത്തീകരിക്കുന്നതിന്ടെയും ഭാഗമായാണ് ഷാജഹാൻ തുടരെയുള്ള ഈ ആക്രമണം ഒരു വർഷത്തിലേറെയായി നടത്തി കൊണ്ടിരിക്കുന്നത്.
ഈ വിഷയത്തിൽ ഞാൻ ചീഫ് മിനിസ്റ്റേഴ്‌സ് ഓഫീസിൽ 2025 ജൂൺ ഒന്നിന് നൽകിയ ഔദ്യോഗിക പരാതിയെ തുടർന്ന്, 2025 ജൂൺ 4-ന് ഭാരതീയ ന്യായ സംഹിതയിലെ (BNS) ജാമ്യമില്ലാത്ത വകുപ്പുകൾക്കും ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് വകുപ്പ് ഉൾപ്പെടെ, തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ ജാമ്യ മില്ല വകുപ്പുകൾ ചുമത്തി ഷാജഹാനെതിരേ ക്രിമിനൽ FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി, 2025 ജൂലൈ 4-ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നോട്ടീസ് അയച്ചിരുന്നെങ്കിലും ഷാജഹാൻ അതിനെ അവഗണിച്ച് ഹാജരാകാതെ ഒളിവിൽ പോയതാണ്. അഭിഭാഷകനായ നിലയിൽ കേരള ബാർ കൗൺസിലും അഡ്വൊക്കേറ്റ്‌സ് ആക്ട് സെക്ഷൻ 35 പ്രകാരമുള്ള നോട്ടീസ് അയച്ചിട്ടുണ്ട്. അതിനും ഷാജഹാൻ ഇതുവരെ യാതൊരു പ്രതികരണവും നൽകിയിട്ടില്ല.
ഈ ദുഷ്പ്രചാരണങ്ങൾക്ക് എതിരായി നിയമ നടപടി സ്വീകരിച്ചിട്ടും,FIR രജിസ്റ്റർ ചെയ്തതിനുശേഷവും, നിയമ നടപടികളെ പൂർണ്ണമായും അവഗണിച്ച്, ഷാജഹാൻ അപകീർത്തികരമായ കഥകൾ പ്രസിദ്ധീകരിച്ച് തുടരുകയാണ്. രാഷ്ട്രീയപ്രേരിതവുമായ ആനുകൂല്യങ്ങൾക്കും, ഇത്തരം വിഡിയോകൾ വഴി കിട്ടുന്ന മോണിറ്റൈസേഷൻ സാമ്പത്തിക ബെനിഫിറ്റുകൾക്ക് വേണ്ടിയും ആണ് ഷാജഹാന്റെ ദുഷ്പ്രചാരണങ്ങൾ, തികച്ചും വാസ്തവ വിരുദ്ധമായ പ്രസ്താവനകൾ വിഡിയോകളായി, എന്നെ പ്രൊഫഷണൽ/ പേർസണൽ രീതിയിലും എന്റെ കുടുംബത്തെ ഒന്നടക്കവും ബാധിക്കുന്ന രീതിയിലുലുമുള്ള കണ്ടെന്റുകൾ, എന്റെ പേർസണൽ ഫോട്ടോകളും മറ്റും ഉൾപ്പെടുത്തി അയാളുടെ ഒരു ലൈസൻസും ഇല്ലാതെ വെറുമൊരു യൂട്യൂബർ എന്ന രീതിയിൽ നടത്തി കൊണ്ടിരിക്കുന്ന ചാനൽ വഴി തുടർന്ന് കൊണ്ടിരിക്കുന്നു. ഈ വിഡിയോകളും അതിനടിയിൽ വരുന്ന സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള തികച്ചും അശ്ലീലമായ ആയ പേർസണൽ ആയി അറ്റാക്ക് ചെയ്യുന്ന രീതിയിലുള്ള അപമാനകരമായ ആയിരത്തിലേറെ കമെന്റുകൾ അയാളെ ഒരു രീതിയിലും ബാധിക്കുന്നില്ല എന്നതിനാൽ അയാൾ ഇത് തുടർന്ന് കൊണ്ടേയിരിക്കുന്നു
Let those who insult womanhood and humanity never again find a way to escape the law.
For over a year, KM Shajahan made a woman his weapon, targeting her as part of political vengeance and to serve the interests of those who funded his slander for financial gain. But this time, let the law stop you from running. Let the legal system and society defeat you, because the world you counted on has changed. Today, there’s no audience left for the vile mindset you and others like you try to inject into society.
The era of settling political rivalries by turning women into tools is over. It’s time people like Shajahan learn that political opposition must be confronted with dignity, reasoning, and truth, not by dragging women into the dirt to serve personal agendas.
Despite receiving a police notice to appear for questioning on July 4, Shajahan chose to ignore it and go into hiding. Even after an FIR was registered, he continued the same kind of defamatory behaviour, showing utter disregard for the legal system. He hasn’t responded to the notice issued by the Bar Council either. Even after the FIR, Shajahan went on publishing factually false and personally abusive videos against media houses, journalists, and a senior woman reporter.
It’s clear that Shajahan’s only interest is in ranting on video for money, earning from clicks while feeding his ego. He cares nothing about how such sexually loaded and factually incorrect content affects the person he targets, or how it impacts their family.
Let the law and society ensure that this time, Shajahan cannot run from accountability. Let justice prevail, because mindsets rooted in misogyny have no place in a civil society.
Shajahan, if you want relevance, earn it, don’t snatch it from someone else’s reputation. Change your ways, update your thinking, and evolve with the world, or be ready to be rejected by the very society you try to manipulate.
#AswaniNambarambath
www.aswaninambarambath.com
——————————-
Details about the case
For over a year, K.M. Shajahan (former Additional Private Secretary to ex-Chief Minister V.S. Achuthanandan) has been targeting me through social media platforms, consistently spreading sexually explicit, defamatory, and factually incorrect narratives. He deliberately attempted to associate me with the current Leader of the Opposition in a false and sexually suggestive manner. These campaigns were clearly intended to damage my identity, political standing, and professional reputation, carried out with the motive of gaining political and financial advantages.
Shajahan’s ongoing attacks over the past year appear to be part of a broader agenda, backed by certain political figures opposed to him. By using me as a tool, he has attempted to fulfil malicious contracts aimed at defaming and pressuring rival leaders.
Following my official complaint submitted to the Chief Minister’s Office on June 1, 2025, a criminal FIR was registered against Shajahan at the Thiruvananthapuram City Cyber Crime Police Station on June 4, 2025, under non-bailable sections of the Bharatiya Nyaya Sanhita (BNS) and relevant provisions of the Information Technology Act.
As part of the investigation, a police notice was served to Shajahan directing him to appear for questioning on July 4, 2025, which he blatantly ignored and went into hiding. Additionally, the Bar Council of Kerala has issued a notice under Section 35 of the Advocates Act, but Shajahan has yet to respond to that as well.
Despite legal action being taken and an FIR being registered, Shajahan has continued his defamatory campaigns in total disregard of the law. These attacks are clearly aimed at securing political advantage and financial gain, especially through monetisation of such content on social media. He continues to publish completely false and defamatory videos, targeting me both professionally and personally, and even including content that affects my family, by using my personal photos and other materials, without any license or authorisation, via a YouTube channel run merely under the guise of being a “YouTuber.”
These videos and the thousands of obscene, sexually abusive, and humiliating comments posted underneath, particularly targeting womanhood and my personal dignity, seem to have no impact on Shajahan, and that is precisely why he continues to do it without restraint.