Home / Blog / കേരളത്തിലെ പ്രബല മുന്നണിയായ UDF ന്റെ ഘടകകക്ഷിയായി KPA യെ അംഗീകരിച്ച തീരുമാനം സ്വാഗതം ചെയ്യുന്നു.

കേരളത്തിലെ പ്രബല മുന്നണിയായ UDF ന്റെ ഘടകകക്ഷിയായി KPA യെ അംഗീകരിച്ച തീരുമാനം സ്വാഗതം ചെയ്യുന്നു.

കേരളത്തിലെ പ്രബല മുന്നണിയായ UDF ന്റെ ഘടകകക്ഷിയായി KPA യെ അംഗീകരിച്ച തീരുമാനം സ്വാഗതം ചെയ്യുന്നു. മതനിരപേക്ഷ കേരളത്തിന്റെ പ്രതീക്ഷയാണ് ഈ മുന്നണി എന്ന തിരിച്ചറിവാണ് UDF മായി സഹകരിക്കുവാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നിരുപാധിക പിന്തുണയാണ് ഞങ്ങൾ UDF സ്ഥാനാർത്ഥികൾക്ക് നൽകിയത്. കേരളം ഇന്നേവരെ കൈവരിച്ച വികസനത്തിൽ ഐക്യജനാധിപത്യ മുന്നണി സർക്കാരുകൾക്കുള്ള പങ്ക് വളരെ വലുതാണ്. വികസന മുരടിപ്പിലൂടെയാണ് നാമിപ്പോൾ കടന്നു പോവുന്നത്. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ രൂക്ഷമാണ്. അവശ ജനവിഭാഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ കുടിശ്ശികയായിട്ട് മാസങ്ങളായി. സിവിൽ സപ്ലൈ കോർപ്പറേഷന്റെ കീഴിലുള്ള മാവേലി സ്റ്റോറുകൾ കാലിയായി കിടക്കുന്ന ദുരവസ്ഥ. PSC യെ നോക്കുകുത്തിയാക്കി സ്വജനങ്ങൾക്ക് ജോലികളിൽ പിൻവാതിൽ നിയമനം. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത ഒരു മിത്തായി മാറിയ അവസ്ഥ. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കാലാനുസൃതമായ പുരോഗതി ഇല്ലാതെ കൃഷിയും വ്യവസായവും ടൂറിസവുമൊക്കെ പിന്തള്ളപ്പെട്ടു പോവുന്ന സ്ഥിതിവിശേഷം മാറണ്ടേ? നിർമിത ബുദ്ധി (AI) യുടെ കാലഘട്ടത്തിന്റെ സവിശേഷതകൾ ജനസമൂഹത്തിന് അനുഭവവേദ്യമാക്കുന്ന രീതിയിലാകണം ഭരണപരിഷ്ക്കാരങ്ങൾ. നിലനിൽക്കുന്ന പിന്നോക്കാവസ്ഥയിൽ നിന്ന് മോചനം കിട്ടാതെ നാട് എങ്ങനെ രക്ഷപ്പെടും? 

UDF മുന്നണി ശക്തിപ്പെടുത്തിക്കൊണ്ടേ നമുക്ക് ഈ അവസ്ഥകളെ മറികടക്കാനാവൂ. കേരള ജനത ഒറ്റക്കെട്ടായി ആ ലക്ഷ്യത്തിലേക്ക് മുന്നേറട്ടെ എന്നാണ് ഈ അവസരത്തിൽ KPA ആഹ്വാനം ചെയ്യുന്നത്.