2025, ജൂൺ നാലിന് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം FIR രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിൽ, പോലീസ് ഷാജഹാന് ഇഷ്യൂ ചെയ്ത മൂന്നാമത്തെ നോട്ടീസിൽ 2025 ഓഗസ്റ്റ് 1-ന് കെ.എം. ഷാജഹാൻ തിരുവനന്തപുരം സിറ്റി സൈബർ പോലീസിന് മുന്നിൽ ഹാജരായി, തന്റെ മേൽ ചുമത്തിയ കുറ്റങ്ങൾ എല്ലാം പറ്റിപോയതാണെന്ന് പറഞ്ഞുകൊണ്ട് സമ്മതിച്ചു. അന്വേഷണം തുടരുന്നതിനിടയിൽ, കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചിട്ടുള്ള എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ഫോറെൻസിക് പരിശോധനയ്ക്കായി പൊലീസിന് സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ, നിയമാനുസൃതമായി അന്തിമ ചാർജ്‌ഷീറ്റും തുടർന്നുള്ള നിയമ നടപടികളും കൈക്കൊള്ളപ്പെടും.
കേസിന്റെ പശ്ചാത്തലം:
ഒരു വർഷത്തിലേറെയായി, മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ കെ.എം. ഷാജഹാൻ (KM Shajahan), സോഷ്യൽ മീഡിയയിലൂടെ എന്നെ ലക്ഷ്യമാക്കി കഠിനമായ ആക്രമണമാണ് തുടരുന്നത്. അതിൽ പങ്കുവെച്ചത് അപകീർത്തികരവും, ലൈംഗികത നിറഞ്ഞതുമായതും, വാസ്തവവിരുദ്ധവുമായ ഉള്ളടക്കങ്ങളാണ്. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായി എന്നെ അസത്യമായും, ലൈംഗിക ചുവയോടുകൂടിയുള്ള, എന്റെ വ്യകതിത്വത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള കഥകൾ ഒരു വർഷത്തിലേറെയായി ഷാജഹാൻ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. ഇത് ഞാനൊരു സ്ത്രീ ആണ് എന്നതുകൊണ്ട് മാത്രം ഉണ്ടായ ഒരു ആക്രമണം ആണ്, എന്റെ വ്യക്തിത്വവും രാഷ്ട്രീയവും പ്രൊഫഷണൽ നിലപാടുകളും തകർക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ പ്രചാരണങ്ങൾ, ഷാജഹാന് സാമ്പത്തികവും രാഷ്ട്രീയപ്രേരിതവുമായ ആനുകൂല്യങ്ങൾക്കായി. ഷാജഹാന് എതിർപ്പുള്ള ചില മറ്റു രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെടുത്തി അവരെ കരിവാരിത്തേക്കുന്നതിനായി ഏറ്റെടുത്ത കൊട്ടേഷനുകൾ പൂർത്തീകരിക്കുന്നതിന്ടെയും ഭാഗമായാണ് ഷാജഹാൻ തുടരെയുള്ള ഈ ആക്രമണം ഒരു വർഷത്തിലേറെയായി നടത്തി കൊണ്ടിരിക്കുന്നത്. ഈ കേസ് റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മുതിർന്ന മാധ്യമ പ്രവർത്തകരെയും, വനിതാ മാധ്യമ പ്രവർത്തകരെയും ഇയാൾ അപമാനിച്ചുകൊണ്ടിരുന്നു, അവർക്കെതിരെയും വ്യാജപ്രചാരങ്ങളാൽ ഉൾകൊള്ളിച്ചു വിഡിയോകൾ ചെയ്തുകൊണ്ടിരുന്നു. ഇയാൾക്ക് എതിരെ എന്തെങ്കിലും കമെന്റുകൾ പറയുന്ന ഓരോരുത്തർക്കും എതിരെ മാനുഷിക പരിഗണന പോലും ഇല്ലാത്ത തരത്തിൽ ക്രൂരമായ വ്യാജ പ്രചാരങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത് ഇയാളുടെ ഒരു വിനോദമാണ്
2025 ജൂൺ 1-ന് ഞാൻ മുഖ്യമന്ത്രി ഓഫീസിലേക്ക് നൽകിയ ഔദ്യോഗിക പരാതിയെ തുടർന്ന്, 2025 ജൂൺ 4-ന് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം സ്റ്റേഷനിൽ ജാമ്യമില്ല വകുപ്പുകൾ ഉൾപ്പെട്ടിരിക്കുന്ന ഭാരതീയ ന്യായ സംഹിതയും, ഐ.ടി ആക്ടും പ്രകാരമുള്ള ക്രിമിനൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി, 2025 ജൂലൈ 4-ന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയെങ്കിലും ഷാജഹാൻ അതെല്ലാം അവഗണിച്ച് ഒളിച്ചു കളിക്കുയയായിരുന്നു. കൂടാതെ, അഭിഭാഷകനായ നിലയിൽ, കേരള ബാർ കൗൺസിൽ അഡ്വൊക്കേറ്റ്സ് ആക്ടിന്റെ സെക്ഷൻ 35 പ്രകാരമുള്ള നോട്ടീസും അയച്ചിട്ടുണ്ട്, അതിനും ഇയാൾ പ്രതികരിച്ചിട്ടില്ല. പരാതിയിൽ ഉൾപ്പെട്ടിരിക്കുന്ന ഗുരുതരമായ ലൈംഗിക ചാരിത്യതയുള്ള അപമാനങ്ങളെയും മാനവിക ലംഘനങ്ങളെയും അടിസ്ഥാനമാക്കി, കേരള സംസ്ഥാന വനിതാ കമ്മീഷനും ഷാജഹാനെതിരെ സ്വതന്ത്രമായി നിയമനടപടി സ്വീകരിച്ച് ഔദ്യോഗിക നോട്ടീസ് അയച്ചിട്ടുണ്ട്. അതിനോടും ഇയാൾ പ്രതികരിക്കാതെ തുടരുന്നു. നിരന്തരമായി നിയമ നടപടികൾ നടക്കുമ്പോഴും, ഷാജഹാൻ തന്റെ അപകീർത്തികരമായ പ്രചാരണങ്ങൾ തുടർന്നുകൊണ്ടിരുന്നു , തികച്ചും വ്യാജവുമായ, ലൈംഗിക ചുവയോടു കൂടിയ, അശ്ലീലമായ തരത്തിലുള്ള വീഡിയോകളായും പോസ്റ്റുകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. എന്റെ വ്യക്തിപരമായ ഫോട്ടോകളും വീഡിയോകളും അനുമതിയില്ലാതെ ഉപയോഗിച്ച്, ഈ കണ്ടെന്റുകൾ മൊണിറ്റൈസ് ചെയ്യാനും അയാൾ ശ്രമിച്ചുകൊണ്ടിരുന്നു. ഈ പേജുകൾക്ക് കീഴിൽ പ്രത്യക്ഷപ്പെടുന്ന ആയിരക്കണക്കിന് അശ്ലീലവും സ്ത്രീത്വത്തെ കളിയാക്കുന്ന തരത്തിലുള്ള കമന്റുകൾ, വിഷയത്തിന്റെ കാഠിന്യം വ്യക്തമാക്കുന്നു.
ഈ അതിക്രമം വ്യ്കതമാക്കുന്നത് ലിംഗവിവേചനത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു ആഴത്തിലുള്ള സ്ത്രീവിരുദ്ധ മനോഭാവവും, എന്നെ ഡിജിറ്റൽ അതിക്രമത്തിലൂടെ നിശബ്ദയാക്കാനും നാണം കെടുത്താനും, അയാൾക്ക് പകയുള്ള മറ്റു ആളുകളെ അതുവഴി കരിവാരിതേക്കാനും ഇയാൾ ശ്രമിക്കുന്നത് എന്നുമാണ്.
ഷാജഹാൻ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ലീഗൽ നടപടികളും, ചാർജ് ഷീറ്റിൽ ഷാജഹാന് തക്കതായ ശിക്ഷ ലഭിക്കുന്നതോടെ സ്ത്രീത്വത്തിനെതിരായ ക്രൂരമായ ഇത്തരം ആക്രമണങ്ങൾക്കെതിരെ സമൂഹത്തിന് മുന്നിൽ ശക്തമായ സന്ദേശം ആണ് അത് നൽകുന്നത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഒരു വിനോദമായി എടുക്കുന്ന ഓരോ ഞരമ്പ് രോഗികൾക്കും ഇതൊരു പാഠമാണ്. ഇതുപോലുള്ള ഞരമ്പ് രോഗികൾ ഇനി വിനോദത്തിനു വേറെ വഴികൾ കണ്ടെത്തുക, സ്ത്രീകൾ നിങളുടെ കയ്യിലെ പാവകൾ അല്ല. വ്യക്തമായ വ്യക്തിത്വം, അധ്വാനം, കഴിവ്, ആത്മവിശ്വാസം എന്നിവയുടെ അടിസ്ഥാനത്തിലാണ് സമൂഹത്തിൽ ഓരോ സ്ത്രീയും പുരുഷന്മാരെ പോലെ തന്നെ അവരർഹിക്കുന്ന തന്റെ സ്ഥാനം നേടുന്നത്, അത് ഷാജഹാനെ പോലുള്ള ഏതെങ്കിലും ഒരു ഞരമ്പ് രോഗിക്ക് നശിപ്പിക്കാൻ കഴിയുന്നതല്ല. ഞാൻ ഉറച്ചവിശ്വാസത്തോടെ പറയുന്നു, സത്യം വിജയിക്കും.
— Aswani Nambarambath
President – KPA
________________________________________________________________________________________________________________
On August 1, 2025, K.M. Shajahan appeared before the Thiruvananthapuram City Cyber Police and confessed to the charges levelled against him. As part of the ongoing investigation, the police have instructed him to surrender all electronic devices used in connection with the offences, which will be subjected to forensic analysis. Based on this, the final chargesheet and further legal proceedings will follow in accordance with due process.
Case Background:
For over a year, K.M. Shajahan (KM Shajahan) former Additional Private Secretary to ex-Chief Minister V.S. Achuthanandan, has been relentlessly targeting me via social media. He has been spreading defamatory, sexually explicit, and factually baseless content, with repeated attempts to falsely associate me in a sexually suggestive manner with the current Leader of the Opposition. These malicious actions were clearly aimed at harming my personal dignity, professional standing, and political credibility, while simultaneously seeking political and financial benefits.
Evidence strongly suggests that his campaigns are part of a larger politically motivated conspiracy, wherein I have been used as a pawn to execute vindictive smear operations against rival political figures. Moreover, Shajahan has also insulted senior journalists and women journalists who reported on this case, spreading false and defamatory videos against them as well. It has become his cruel pastime to launch merciless smear campaigns against anyone who dares to criticize him, showing no regard for humanity or decency.
Following my formal complaint to the Chief Minister’s Office on June 1, 2025, a criminal FIR was registered on June 4, 2025, at the Thiruvananthapuram City Cyber Crime Police Station under non-bailable sections of the Bharatiya Nyaya Sanhita (BNS) and the IT Act.
As part of the investigation, a police summons was issued to K.M. Shajahan directing him to appear for questioning on July 4, 2025. However, he blatantly ignored the summons and went into hiding.
In addition, the Bar Council of Kerala issued a notice under Section 35 of the Advocates Act, to which Shajahan has also failed to respond. Furthermore, based on the registered complaint and the seriousness of the allegations, the Kerala State Women’s Commission has issued an official notice to Shajahan. This is part of their independent inquiry into the matter, especially considering the explicit and gendered nature of the abuse. He has, so far, failed to respond to this notice as well.
Despite these developments, Shajahan has continued to publish and circulate defamatory content, including videos containing false, sexually suggestive, and deeply humiliating narratives. These materials, often monetised through social media platforms, include the unauthorised use of my personal images and videos, and have attracted thousands of obscene, abusive comments targeting not just me but the sanctity of womanhood in general.
This relentless campaign of abuse is not just an attack on me as an individual, but a reflection of deep-seated misogyny and a dangerous mindset that views women as mere objects for humiliation and ridicule. Such individuals, driven by their twisted notions of power and control, must understand that women are not pawns or playthings to be manipulated or defamed. Every woman builds her identity, dignity, and independence through her strength, talent, and perseverance, not through the cruelty of those who seek to diminish her.
I will pursue justice relentlessly, utilising every legal avenue available, until Shajahan receives the severe punishment his actions warrant. This is not only a fight for my personal honour but a battle for the dignity and respect of all women. Let this case stand as a stern warning to anyone who dares to think that they can target women with such heinous digital violence and escape accountability. The time has come for society to rise against such abuses and ensure that perpetrators are held fully responsible.
I am committed to seeing this through to the end, with the firm belief that truth and justice will prevail.
— Aswani Nambarambath
President – KPA
www.aswaninambarambath.com

