Home / Blog / Excessive fares of airlines should be controlled say KPA officials

Excessive fares of airlines should be controlled say KPA officials

വിമാന കമ്പനികളുടെ അമിത യാത്രക്കൂലി നിയന്ത്രിക്കണം. കേരളാ പ്രവാസി അസോസിയേഷൻ ഡൽഹി ഹൈ കോടതിയിൽ.

ഗൾഫ് വിമാന യാത്രാ നിരക്ക് കുത്തനെ വർദ്ധിപ്പിക്കുന്ന വിമാന കമ്പനികൾ ഇന്ത്യയിലെ യാത്രക്കാരെ പിഴിയുകയാണ്. വിമാന കമ്പനികളെ നിയന്ത്രിക്കാൻ വിമാന യാത്രാ നിരക്കിന് പരിധി നിശ്ചയിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു കേരളാ പ്രവാസി അസോസിയേഷന് വേണ്ടി ചെയർമാൻ രാജേന്ദ്രൻ വെള്ളപാലത്തും, പ്രസിഡന്റ് അശ്വനി നമ്പാറമ്പത്തും KMNP law firm വഴി ഡൽഹി ഹൈ കോടതിയെ സമീപിച്ചു.

ഗൾഫ് യാത്രക്കാരെ കൊള്ളയടിക്കുന്ന വിമാന കമ്പനികൾക്ക് കൂച്ചുവിലങ്ങിടാൻ സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിലാണ് കേരളാ പ്രവാസി അസോസിയേഷൻ ഹൈ കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. ഉത്സവ കാലത്താണ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി യാത്രക്കാരെ ദ്രോഹിക്കുന്നത്. എയർ ഇന്ത്യ ഉൾപ്പടെ പത്ത് ഇരട്ടിയാണ് യാത്ര നിരക്ക് വർദ്ധിപ്പിച്ചത്. ഇത് വർഷങ്ങളായി തുടരുന്ന കൊള്ളയാണ്. വിമാന കമ്പനികളുടെ ജനവിരുദ്ധ നിലപാടിന് എതിരെ ഒരു ചെറുവിരൽ അനക്കാൻ പോലും കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. കോവിഡ് പ്രതിസന്ധി മറികടന്ന് പ്രവാസികൾ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. ഈ സാഹചര്യത്തിലും വിമാന കമ്പനികൾ നിരക്ക് വർദ്ധിപ്പിക്കുന്ന കാര്യത്തിൽ മനുഷ്യത്വരഹിതമായ സമീപനമാണ് തുടരുന്നത്.

പകർച്ചവ്യാധി കാരണം രണ്ട് മാസത്തെ ലോക്ക്ഡൗണിന് ശേഷം 2020 മെയ് 25 ന് സർവീസുകൾ പുനരാരംഭിച്ചപ്പോൾ ഫ്ലൈറ്റ് ദൈർഘ്യത്തെ അടിസ്ഥാനമാക്കി ആഭ്യന്തര വിമാന നിരക്കുകളിൽ സർക്കാർ പരിധി നിശ്ചയിച്ചിരുന്നു. ഉദാഹരണത്തിന്, 40 മിനിറ്റിൽ താഴെ ദൈർഘ്യമുള്ള വിമാനങ്ങൾക്ക് നിലവിൽ ഒരു യാത്രക്കാരനിൽ നിന്ന് 2,900- രൂപയും (ജിഎസ്ടി ഒഴികെ), 8,800 രൂപയിൽ കൂടുതലും (ജിഎസ്ടി ഒഴികെ) ഈടാക്കാൻ പാടില്ലെന്നായിരുന്നു നിയമം. ഇതേ മാതൃകയിൽ വിമാന നിരക്കിന് ഒരു പരിധി നിശ്ചയിക്കണം എന്നാണ് കേരള പ്രവാസി അസോസിയേഷൻ (KPA) ആവശ്യപ്പെടുന്നത്. പ്രവാസികൾ നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ പ്രവാസികളോടുള്ള അവഗണനകൾക്കുമെതിരെ പ്രവാ

സികളുടെ ക്ഷേമം മുൻനിർത്തിയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും രാജ്യത്തെ നിയമവ്യവസ്ഥതയിലൂടെ തീരുമാനങ്ങൾ ഉണ്ടാക്കാൻ കേരളാ പ്രവാസി അസോസിയേഷൻ പ്രതിജ്ഞാബന്ധരാണ്.

#Airlinefare #KeralaPravasiAssociation #expatlife #KPA #selfreliantkeralathroughpravasis #പ്രവാസിക്ഷേമം #AswaniNambarambath #RajendranVellapalath #AsianetNews

Home / Blog / ‘Opportunity for expatriates to vote’: Apex notice issued on petition

‘Opportunity for expatriates to vote’: Apex notice issued on petition

https://fb.watch/eYvrU-s4J_/

‘പ്രവാസികൾക്ക് വിദേശത്ത് വോട്ട് ചെയ്യാൻ അവസരം’: പ്രവാസി അസോസിയേഷൻ്റെ ഹർജിയിൽ സുപ്രീംനടപടി നോട്ടീസയച്ചു

പ്രവാസികളുടെ വോട്ടു മായി ബന്ധപ്പെട്ട മറ്റ് ഹർജികൾകൾക്ക് ഒപ്പം ഈ ഹർജിയും പരിഗണിക്കാമെന്ന് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു.

ദില്ലി: കേരള പ്രവാസി അസോസിയേഷൻ്റെ ഹർജിയിൽ കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ച് സുപ്രീംകോടതി. വോട്ടർ പട്ടികയിൽ പേരുള്ള പ്രവാസികൾക്ക് വിദേശത്ത് തന്നെ വോട്ട് ചെയ്യാൻ അവസരണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കേരള പ്രവാസി അസോസിയേഷൻ സുപ്രീംകോടതിയെ സമീപിച്ചത്.   പ്രവാസികളുടെ വോട്ടുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾകൾക്ക് ഒപ്പം ഈ ഹർജിയും പരിഗണിക്കാമെന്ന് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു.

ഏറെക്കാലമായി ചർച്ചകളിലുള്ള പ്രവാസി വോട്ടുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതിയിൽ ഇപ്പോൾ പുതിയ ഹർജി ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുള്ള പ്രവാസി ഇന്ത്യക്കാർക്ക് തെരെഞ്ഞെടുപ്പുകളിൽ ബൂത്തുകളിലെത്താതെ വോട്ട് ചെയ്യാൻ സംവിധാനങ്ങൾ ഒരുക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലും സുപ്രീംകോടതി കേന്ദ്രത്തിൻ്റേയും തെരഞ്ഞെടുപ്പ് കമ്മീഷൻ്റേയും നിലപാട് തേടിയിട്ടുണ്ട് . പ്രവാസി വോട്ടുകളുമായി ബന്ധപ്പെട്ടുള്ള വിവിധ ഹർജികൾ ഇന്ന് പരിഗണിച്ച ചീഫ് ജസ്റ്റിസ് എൻ.വി.രമണ വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും   നോട്ടീസ് അയക്കുകയായിരുന്നു.  കേരള പ്രവാസി അസോസിയേഷനായി പ്രസിഡൻറ് രാജേന്ദ്രൻ വെള്ളപാലത്ത്, അശ്വനി നമ്പാറമ്പത് എന്നിവരാണ് ഹർജി സമർപ്പിച്ചത്. ഹർജിക്കാർക്കായി അഭിഭാഷകരായ കുര്യാക്കോസ് വർഗീസ്   ശ്യാം മോഹൻ എന്നിവർ ഹാജരായി.  ദില്ലിയിലെ കെഎംഎൻപി ലോ ഫേമാണ് ഹർജി ഫയൽ ചെയ്തത്.

Home / Blog / Kerala gets its first independent expat-led political party

Kerala gets its first independent expat-led political party

പ്രവാസികൾ നേതൃത്വം നൽകുന്ന കേന്ദ്ര ഇലക്ഷൻ കമ്മീഷൻ അംഗീകാരം ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്ര രാഷ്ട്രീയ പാർട്ടി (കേരളാ പ്രവാസി അസോസിയേഷൻ) തിരുവനന്തപുരത്തു പ്രഖ്യാപിച്ചു. ഈ രാജ്യത്തെ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട 36 മേഖലകളിൽ പ്രവാസികൾക്കുള്ള കാഴ്ചപ്പാടുകൾ നടപ്പിൽ വരുത്തുക എന്നുള്ളതാണ് പാർട്ടി മുന്നോട്ടു വക്കുന്നത്. 1) പ്രവാസി ക്ഷേമം, 2) ദാരിദ്ര്യ നിർമാർജനം, 3) കാർഷിക മേഖല, 4) ക്ഷീര വികസനം 5) മൽസ്യ വികസനം6) പരിസ്ഥിതി സംരക്ഷണം7) വ്യവസായ മേഖല 8, ഉത്പന്ന നിർമ്മാണം, 9) പൊതുമേഖലാ സ്ഥാപനങ്ങൾ, 10) സൂഷ്മ ചെറുകിട സംരംഭങ്ങൾ (11) ഇടത്തരം സംരംഭങ്ങൾ, 12) ഭക്ഷ്യ സംസ്കരണ മേഖല, 13) പരമ്പരാഗത മേഖലകൾ, 14) വിവര സാങ്കേതിക വിദ്യ, 15) വിനോദ സഞ്ചാരം, 16) സ്റ്റാർട്ടപ്പുകൾ, 17) മാനവശേഷി വികസനവും പ്രവാസ ലോകത്തെ തൊഴിൽ അവസരങ്ങളും 18) വിദ്യാഭ്യാസ മേഖല, 19) തൊഴിലില്ലായ്മ നിർമാർജ്ജന ( 20) നൈപുണ്യ വികസനം (21) വാർദ്ധക്യകാല സംരക്ഷണം (22) ആരോഗ്യമേഖല ( 23) വൈദ്യശിശ്രൂഷയും പൊതുജനാരോഗ്യവും (24) കുടിവെള്ളം ( 25) പശ്ചാത്തല സൗകര്യ വികസനം ( 26) ഗതാഗത പശ്ചാത്തലം, 27) ഊർജ മേഖല (28) ശുചിത്വ കേരളം ( 29) ഇൻഷുറൻസ് പരിരക്ഷ (30) റിന്യൂവബിൾ എനർജി ( 31) ഇലക്ട്രിക്ക് വാഹനങ്ങൾ (32) ലഹരി വിമുക്ത കേരളം ( 33) ഇ- ഗവെർണൻസ് (34) സ്ത്രീ സുരക്ഷാ (കേരളാ ശ്രീ) (35) ഇ-ഡിസ്ട്രിബ്യൂഷൻ (36) പാർപ്പിട സുരക്ഷ തുടങ്ങിയവയാണ് കേരളാ പ്രവാസി അസോസിയേഷൻ തിരഞ്ഞെടുത്തത്. കേരളാ പ്രവാസി അസോസിയേഷന്റെ മെമ്പർഷിപ് കാമ്പയിൻ ജൂൺ ഒന്ന് മുതൽ കേരളാ പ്രവാസി അസോസിയേഷൻ എന്ന വെബ്സൈറ്റിലൂടെ ലഭിക്കുന്നതാണ്.

18 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യൻ പൗരനും കേരളാ പ്രവാസി അസോസിയേഷന്റെ അംഗത്വത്തിന് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക് കേരളാ പ്രവാസി അസോസിയേഷന്റെ വെബ്സൈറ്റ് സന്ദർശിക്കുക. മെമ്പർഷിപ് കാമ്പയിനിന്റെ മുന്നോടിയായി നിങ്ങൾക്കു പരിചയമുള്ള എല്ലാ വ്യക്തികളെയും നിങ്ങളുടെ പഞ്ചായത്ത് വാർഡ് ഗ്രുപ്പുകളിൽ ചേർക്കുക. കേരളാ പ്രവാസി അസോസിയേഷന്റെ ഫേസ്ബുക് പേജ്, ഗ്രുപ് എന്നിവ സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് KPA യുടെ വെബ്സൈറ്റ് സന്ദർശിക്കുക : www.keralapravasiassociation.com