സ്വപ്നപദ്ധതി സാക്ഷാത്കാരം – ആദ്യ വീടിനു മാവൂർ പഞ്ചായത്തിൽ തറക്കല്ലിട്ടു. കേരളാ പ്രവാസി അസോസിയേഷൻ എന്ന രാഷ്ട്രീയ പാർട്ടിയുടെ കീഴിലുള്ള ട്രസ്റ്റിന്റെ നേതൃത്വത്തിൽ ലിസ്റ്റ് ചെയ്യപ്പെട്ട 36 മേഖലകളിൽ ഒന്നായ പാർപ്പിട സുരക്ഷയുടെ ഭാഗമായി
നടപ്പിലാക്കുന്ന സൗജന്യ ഭവന പദ്ധതിയുടെ ആദ്യ ഭവനത്തിന്റെ തറക്കല്ലിടൽ കർമ്മം 25.07.2022 നു കേരളാ പ്രവാസി അസോസിയേഷൻ നാഷണൽ കൗൺസിൽ പ്രസിഡന്റ് ശ്രീമതി അശ്വനി നമ്പാറമ്പത്തും മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ രഞ്ജിത്തും മാവൂർ പഞ്ചായത്ത് കേരളാ പ്രവാസി അസോസിയേഷൻ ഭാരവാഹികളുടെ സാന്നിധ്യത്തിൽ നിർവ്വഹിച്ചു. 530 sqft വലുപ്പത്തിൽ നാലു മാസം കൊണ്ട് പണി പൂർത്തിയാക്കി വീട് താമസ സജ്ജമാക്കുക എന്നുള്ളതാണ് കേരളാ പ്രവാസി അസോസിയേഷൻ ലക്‌ഷ്യം വക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അർഹരായ എല്ലാവര്‍ക്കും സുരക്ഷിത ഭവനം എന്ന ലക്‌ഷ്യം മുന്‍നിര്‍തി കേരളാ പ്രവാസി അസോസിയേഷൻ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതാണ് ആയിരം ഭവന പദ്ധതി. ഓരോ വാർഡിലും കേരളാ പ്രവാസി അസോസിയേഷൻ കമ്മറ്റികൾ മുഖേന ശുപാർശ ചെയ്യപ്പെടുന്ന കുടുംബങ്ങളെയാണ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ആയിരം ഭവന പദ്ധതിയുടെ ഗുണഭോക്താക്കളാക്കുന്നത്. ജാതി-മത പരിഗണനകളൊന്നും കൂടാതെ സമൂഹത്തിലെ അതി ദരിദ്രരെയാണ് ഈ പദ്ധതിയിലുൾപ്പെടുത്തുക. വീടിന്റെ പ്ലാനും ചെലവും ഗുണമേന്മയുടെ ഘടകങ്ങളുമൊക്കെ കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റിന്റെ കീഴിലുള്ള ഗവേർണിംഗ് ബോഡികളാണ് തീരുമാനിക്കുന്നത്. “വെറും പൊള്ളയായ വാഗ്ദാനങ്ങൾ അല്ല; നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. KPA മുന്നോട്ട് വെയ്ക്കുന്ന ജനോപകാരപ്രദമായ എല്ലാ പരിപാടികളിലും പങ്കാളികളാവാൻ KPA യുടെ ഓർഡിനറി മെമ്പർഷിപ്പ് നിർബന്ധമാണ്. ഉദാഹരണത്തിന് ഫാമിലി മെഡിക്കൽ ഇൻഷുറൻസ്, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവർക്കുള്ള ഭവന പദ്ധതികൾ തുടങ്ങിയവ. ആക്റ്റീവ് മെമ്പർഷിപ്പ് എടുക്കുന്ന വ്യക്തികൾ അമ്പതു രൂപ മാസ വരിസംഖ്യയായി ഒരു വർഷത്തേക്കുള്ള അറുനൂറു രൂപ ഒന്നിച്ചടച്ച് KPA യുടെ മെമ്പർഷിപ്പ് ഫോം പൂരിപ്പിച്ചു നൽകേണ്ടതാണ്. KPA യുടെ സ്ഥാനമാനങ്ങൾ, ജനാധിപത്യപരമായ തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ പ്രതിനിധികളാകുവാൻ, വോട്ടവകാശം മുതലായ കാര്യങ്ങൾക്കു വേണ്ടി KPA യുടെ എക്സിക്യൂട്ടീവുകൾക്കുള്ളതാണ് ആക്റ്റീവ് മെമ്പർഷിപ്പ്. എല്ലാ അംഗങ്ങളുടെയും ഫോട്ടോ സഹിതം വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് KPA യുടെ വെബ്സൈറ്റ് സന്ദർശിക്കുക. www.keralapravasiassociation.com