വിമാന കമ്പനികളുടെ അമിത യാത്രക്കൂലി നിയന്ത്രിക്കണം. കേരളാ പ്രവാസി അസോസിയേഷൻ ഡൽഹി ഹൈ കോടതിയിൽ.
ഗൾഫ് വിമാന യാത്രാ നിരക്ക് കുത്തനെ വർദ്ധിപ്പിക്കുന്ന വിമാന കമ്പനികൾ ഇന്ത്യയിലെ യാത്രക്കാരെ പിഴിയുകയാണ്. വിമാന കമ്പനികളെ നിയന്ത്രിക്കാൻ വിമാന യാത്രാ നിരക്കിന് പരിധി നിശ്ചയിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു കേരളാ പ്രവാസി അസോസിയേഷന് വേണ്ടി ചെയർമാൻ രാജേന്ദ്രൻ വെള്ളപാലത്തും, പ്രസിഡന്റ് അശ്വനി നമ്പാറമ്പത്തും KMNP law firm വഴി ഡൽഹി ഹൈ കോടതിയെ സമീപിച്ചു.
ഗൾഫ് യാത്രക്കാരെ കൊള്ളയടിക്കുന്ന വിമാന കമ്പനികൾക്ക് കൂച്ചുവിലങ്ങിടാൻ സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിലാണ് കേരളാ പ്രവാസി അസോസിയേഷൻ ഹൈ കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. ഉത്സവ കാലത്താണ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി യാത്രക്കാരെ ദ്രോഹിക്കുന്നത്. എയർ ഇന്ത്യ ഉൾപ്പടെ പത്ത് ഇരട്ടിയാണ് യാത്ര നിരക്ക് വർദ്ധിപ്പിച്ചത്. ഇത് വർഷങ്ങളായി തുടരുന്ന കൊള്ളയാണ്. വിമാന കമ്പനികളുടെ ജനവിരുദ്ധ നിലപാടിന് എതിരെ ഒരു ചെറുവിരൽ അനക്കാൻ പോലും കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. കോവിഡ് പ്രതിസന്ധി മറികടന്ന് പ്രവാസികൾ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. ഈ സാഹചര്യത്തിലും വിമാന കമ്പനികൾ നിരക്ക് വർദ്ധിപ്പിക്കുന്ന കാര്യത്തിൽ മനുഷ്യത്വരഹിതമായ സമീപനമാണ് തുടരുന്നത്.
പകർച്ചവ്യാധി കാരണം രണ്ട് മാസത്തെ ലോക്ക്ഡൗണിന് ശേഷം 2020 മെയ് 25 ന് സർവീസുകൾ പുനരാരംഭിച്ചപ്പോൾ ഫ്ലൈറ്റ് ദൈർഘ്യത്തെ അടിസ്ഥാനമാക്കി ആഭ്യന്തര വിമാന നിരക്കുകളിൽ സർക്കാർ പരിധി നിശ്ചയിച്ചിരുന്നു. ഉദാഹരണത്തിന്, 40 മിനിറ്റിൽ താഴെ ദൈർഘ്യമുള്ള വിമാനങ്ങൾക്ക് നിലവിൽ ഒരു യാത്രക്കാരനിൽ നിന്ന് 2,900- രൂപയും (ജിഎസ്ടി ഒഴികെ), 8,800 രൂപയിൽ കൂടുതലും (ജിഎസ്ടി ഒഴികെ) ഈടാക്കാൻ പാടില്ലെന്നായിരുന്നു നിയമം. ഇതേ മാതൃകയിൽ വിമാന നിരക്കിന് ഒരു പരിധി നിശ്ചയിക്കണം എന്നാണ് കേരള പ്രവാസി അസോസിയേഷൻ (KPA) ആവശ്യപ്പെടുന്നത്. പ്രവാസികൾ നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ പ്രവാസികളോടുള്ള അവഗണനകൾക്കുമെതിരെ പ്രവാ
സികളുടെ ക്ഷേമം മുൻനിർത്തിയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും രാജ്യത്തെ നിയമവ്യവസ്ഥതയിലൂടെ തീരുമാനങ്ങൾ ഉണ്ടാക്കാൻ കേരളാ പ്രവാസി അസോസിയേഷൻ പ്രതിജ്ഞാബന്ധരാണ്.
#Airlinefare #KeralaPravasiAssociation #expatlife #KPA #selfreliantkeralathroughpravasis #പ്രവാസിക്ഷേമം #AswaniNambarambath #RajendranVellapalath